News

ജപമാലമാസ സമാപനാചരണം നടത്തി

 മാപ്രാണം: മാപ്രാണം ഹോളിക്രോസ് ദൈവാലയത്തില്‍ ജപമാലമാസ സമാപനാചരണം നടത്തി. ഞായറാഴ്ച വൈകിട്ട് 5.30 നടന്ന വി. കുര്‍ബാനയ്ക്ക് ഫാ. ജെസ്‌ററിന്‍ വടക്കേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വിവിധ കുടുംബയൂണിറ്റുകള്‍ നിന്നുള്ള മാതാവിന്റെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പള്ളിയങ്കണത്തില്‍ സി. എല്‍. സി സംഘടന ഒരുക്കിയ മാതാവിന്റെ രൂപം 1000 തിരികളില്‍ വിരിഞ്ഞത് നയന മനോഹരമായിരുന്നു. അതിനുശേഷം ജപമാലമണികള്‍ ഉരുവിട്ടുകൊണ്ട് ഇടവകയിലെ മുഴുവന്‍ ജനങ്ങളും പങ്കെടുത്ത ജപമാലറാലി ഹൃദയസ്പര്‍ശിയായിരുന്നു. വികാരിയും റെക്ടറുമായ ഫാ. ജോജോ ആന്റണി തൊടുപറമ്പില്‍, അസി. വികാരി ഫാ. അനൂപ് കോലംകണ്ണി, ട്രസ്റ്റിമാരായ ഫ്രാന്‍സിസ് പള്ളിത്തറ, ജോസഫ് തെങ്ങോലപറമ്പില്‍, ജോണ്‍സണ്‍ നായങ്കര എന്നിവര്‍ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്കി.

 
ആന്റെണി ജെയ്‌സണ്‍ മാപ്രാണത്തിന് സ്വീകരണം നല്കി


ഇരിങ്ങാലക്കുട: രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി കാശ്മീരീല്‍ നിന്നും കന്യാകുമാരി വരെ ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 6 വരെ നടത്തിയ ഓള്‍ ഇന്ത്യന്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ന്റെണി ജെയ്‌സന് മാപ്രാണം ഇടവക ജനങ്ങളുടെ നേതൃത്വത്തില്‍ പാരിഷ് ഹാളില്‍ സ്വീകരണം നല്കി. നാസിക് ഫൊറോന വികാരി ഫാ. ഡേവിസ് ചാലിശ്ശേരി ആന്റണി ജെയ്‌സനെ പൊന്നാട അണിയിച്ചു. മാപ്രാണം പള്ളി വികാരി ഫാ. ജോജോ ആന്റണി തൊടുപറമ്പില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. അനൂപ് കോലംകണ്ണി മെമന്റോ സമ്മാനിച്ചു. ആന്റണി ജെയ്‌സണ്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. ട്രസ്റ്റിമാരായ ഡോ. ജോണ്‍സണ്‍ നായങ്കര, ജോസഫ് തെങ്ങോലപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു. ട്രസ്റ്റി ഫ്രാന്‍സിസ് പള്ളിത്തറ സ്വാഗതവും കേന്ദ്രസമിതി പ്രസിഡന്റ് സൈമണ്‍ ചാക്കോര്യ ന്ദിയും പറഞ്ഞു.

 
SANTA NASCITA 2016 ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട മാപ്രാണം ഹോളിക്രോസ് ദൈവാലയ അങ്കണത്തില്‍ മെഗാ ക്രിസ്തുമസ് പൂല്‍ക്കൂടിന്റെ നിര്‍മാണോദ്ഘാടനം നാസിക് ഫൊറോന പള്ളി വികാരിയും ഇടവകാംഗവുമായ ഫാ. ഡേവിസ് ചാലിശ്ശേരി നിര്‍വഹിച്ചു. തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഡോ. ജോജോ ആന്റണി തൊടുപറമ്പില്‍, അസി. വികാരി ഫാ. അനൂപ് കോലംകണ്ണി, എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റിമാരായ ഫ്രാന്‍സിസ് പള്ളിത്തറ, ജോസഫ് തെങ്ങോലപറമ്പില്‍, ഡോ. ജോണ്‍സണ്‍ നായങ്കര, കണ്‍വീനര്‍മാരായ ആന്റണി മഞ്ഞളി, ജയിംസ് നെല്ലിശ്ശേരി, കേന്ദ്രസമിതി കണ്‍വീനര്‍ സൈമണ്‍ ചാക്കോര്യ എന്നിവര്‍ നേതൃത്വം നല്കി.
 
മാപ്രാണം ഹോളിക്രോസ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് സൈനികരുടെ പൈപ്പ് ബാന്റ് അരങ്ങേറി

 മാപ്രാണം ഹോളിക്രോസ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് ഇന്ത്യന്‍ സൈനികരുടെ പൈപ്പ് ബാന്റ് അരങ്ങേറി.  കേരളത്തില്‍ ആദ്യമായിട്ടാണ് മതപരമായ ചടങ്ങുകള്‍ക്ക് പൈപ്പ് ബാന്റ് അവതരിപ്പിക്കുന്നത്.  ഇന്ത്യന്‍ സൈന്യത്തിലെ മദ്രാസ് റെജിമെന്റിലെ ഒരു പ്ലാറ്റൂണ്‍ സംഘമാണ് തിരുനാളിന്റെ ഭാഗമായി പൈപ്പ് ബാന്റ് അവതരിപ്പിച്ചത്.  തിരുനാള്‍ കണ്‍വീനറും മുന്‍ ഗൊറില്ല സൈനികനുമായ ജോണ്‍സണ്‍ എടതിരുത്തിക്കാരന്‍ സര്‍ക്കാരിന് നല്‍കിയ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് പൈപ്പ് ബാന്റ് സംഘത്തെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പരിപാടിക്ക് അയച്ചത്.  2 തരത്തിലുളള ഡ്രംസ്, വിജില്‍, പൈപ്പ് തുടങ്ങിയ സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് സംഘം ബാന്റ് അവതരിപ്പിച്ചത്.  തീര്‍ത്ഥ കേന്ദ്രത്തിലെ കപ്പേളയിലും മൈതാനത്തും സംഘം ബാന്റ് അവതരിപ്പിച്ചു.   തീര്‍ത്ഥ കേന്ദ്രത്തിന്റെ ചരിത്രപരമായ കാരണങ്ങളാണ് സര്‍ക്കാര്‍ സംഘത്തെ അനുവദിച്ചതെന്ന് ജോണ്‍സണ്‍ എടതിരുത്തിക്കാരന്‍ പറഞ്ഞു.

മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദേവാലയത്തില്‍ തിരിതെളിയിക്കല്‍ കര്‍മ്മം നടന്നു

ഇരിങ്ങാലക്കുട:  മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദേവാലയത്തില്‍ കുരിശുമുത്തപ്പന്റെ തിരുനാളിനോനുബന്ധിച്ച് പ്രസിദ്ധമായ കൂട് തുറക്കല്‍, തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ച് വെക്കലും തുടര്‍ന്ന് വി.കുര്‍ബാനയും തിരുഹൃദയ പ്രദക്ഷിണവും നടത്തപ്പെട്ടു.  ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ആന്റോ തച്ചിന്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.  വൈകീട്ടു നടന്ന നോവേനക്കും സന്ദേശത്തിനും തുടര്‍ന്നുള്ള പ്രസിദ്ധമായ തിരിതെളിയിക്കലിനും മുവ്വാറ്റുപുഴ സീറോ മലങ്കര രൂപത മെത്രാന്‍ റൈറ്റ് റവ. ഡോ. അബ്രാഹം മാര്‍ ജൂലിയോസ് കാര്‍മികത്വം വഹിച്ചു. കുരിശുമുത്തപ്പനോടുള്ള ഉപകാരസ്മരണക്കായി ഭക്തജനങ്ങള്‍ ആള്‍തൂക്കത്തിലുള്ള മുന്നൂറോളം തിരികള്‍ തെളിയിച്ചു.  വൈകീട്ട് 8 മണിക്ക് മാപ്രാണം സെന്ററിലുള്ള ഉണ്ണിമിശിഹ കപ്പേളയില്‍ നിന്ന് പുഷ്പക്കുരിശ് എഴുന്നള്ളിപ്പ് പ്രത്യേകം ദീപാലങ്കാരം ചെയ്ത വീഥിയിലൂടെ പള്ളിയില്‍ എത്തിച്ചേര്‍ന്നു. പരിപാടികള്‍ക്ക് റെക്ടറും വികാരിയുമായ റവ.ഡോ. ജോജോ ആന്റണി തൊടുപറമ്പില്‍, അസി. വികാരി അനൂപ് കോലംകണ്ണി, കൈക്കാരന്മാരായ ഡോ. ജോണ്‍സണ്‍ നായങ്കര, ഫ്രാന്‍സിസ് പള്ളിത്തറ, ജോസഫ് തെങ്ങോലപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

First
 
Previous
  1 2  
Next
 
Last