News

മാപ്രാണം തിരുനാള്‍ വര്‍ണ്ണാലങ്കരങ്ങള്‍ ഉദ്ഘാടനം ചെയ്തു

ചരിത്രപ്രസിദ്ധമായ മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളോടനുബന്ധിച്ചുളള ദീപാലങ്കാരങ്ങളും പ്രദര്‍ശനങ്ങളും ഉദ്ഘാടനം ചെയ്യപ്പെട്ടു. പളളി ദീപാലങ്കാര  സ്വിച്ച് ഓണ്‍ കര്‍മ്മവും, പ്രോ ലൈഫ് എക്‌സിബിഷന്‍ ഉദ്ഘാടനവും  പ്രൊഫ. കെ. യു. അരുണന്‍ എം. എല്‍. എ യും ബഹുനിലപന്തല്‍ ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മവും, കാര്‍ണിവലും, പുരാവസ്തു സ്റ്റാമ്പ് പ്രദര്‍ശനോല്‍ഘാടനവും  നിമ്മ്യ ഷിജു മുന്‍സിപ്പല്‍ ചെയര്‍പ്പേഴ്‌സനും നിര്‍വ്വഹിച്ചു.സുരേഷ്‌കുമാര്‍ ഇരിങ്ങാലക്കുട സി. ഐ പോലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. റെക്ടര്‍ ഫാ. ഡോ. ജോജോ ആന്റണി തൊടുപറമ്പില്‍ അദ്ധ്യഷത വഹിച്ച ചടങ്ങില്‍ അസി. വികാരിയും, എല്ലാ കണ്‍വീനര്‍മാരും സിഹിതരായിരുന്നു.  ഡോ. ജോസന്‍ നായങ്കര സ്വാഗതവും, പബ്ലിസിറ്റി കണ്‍വീനര്‍ ബൈജു കുറ്റിക്കാടന്‍ നന്ദിയും പറഞ്ഞു.തിരുനാളോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്കും വിശ്വാസികള്‍ക്കും വിപുലമായ സൗകര്യങ്ങളും കാഴ്ചകളുമാണ് ഒരുക്കിയിരിക്കുതെന്ന് റെക്ടര്‍ ഫാ. ഡോ. ജോജോ ആന്റണി തൊടുപറമ്പിലും അസി. വികാരി. ഫാ. അനൂപ് കോലംങ്കണിയും തിരുാളാഘോഷ ജനറല്‍ കവീനര്‍ ഡോ. ജോസന്‍ നായങ്കരയും ജോ. കണ്‍വീനര്‍മാരായ  ഫ്രാന്‍സിസ് പളളിത്തറയും, ജോസഫ് തെങ്ങോലപറമ്പിലും അിറയിച്ചു. പ്രസിദ്ധമായ തിരിതെളിയിക്കല്‍ ശുശ്രൂഷയും പുഷ്പകുരിശിന്റെ എഴുന്നളളിപ്പും നാളെ (സെപ്തംബര്‍ 13-ന്) നടക്കും.

ജീവോത്സവ് 2016
വി. കുരിശിന്റെ തിരുനാളിനോടനുബന്ധിച്ച് സി. എല്‍. സി. സംഘടനയുടെ നേതൃത്വത്തില്‍
ജീവോത്സവ് 2016 എന്ന് പേരില്‍ സെപ്തംബര്‍ 12-ാം തിയതി മുതല്‍ 15-ാം തിയതി വരെ തീര്‍ത്ഥാടന രൂപതാ ദൈവാലയത്തില്‍ എക്‌സിബിഷന്‍ നടത്തുന്നു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ അവതരിപ്പിക്കുന്ന ഈ എക്‌സിബിഷനിലേക്ക് ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു

 

 

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനു കൊടികയറി
ഇരിങ്ങാലക്കുട: മാപ്രാണം ഹോളിക്രോസ് രൂപത തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധ കുരിശ്ശിന്റെ പുകഴ്ചയുടെ തിരുനാളിനു കൊടികയറി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍.ഡോ.ലാസര്‍ കുറ്റിക്കാടന്‍ തിരുന്നാള്‍ പതാക ഉയര്‍ത്തി. തദവസരത്തില്‍ വിശ്വാസ സാക്ഷ്യങ്ങളുടെ പത്രികയായ 'സാന്താക്രൂസ്' വാര്‍ത്താ ബുള്ളറ്റിന്‍ വികാരി ജനറാള്‍ പ്രകാശനം ചെയ്തു. സെപ്റ്റംബര്‍ 5 മുതല്‍ 13 വരെ നവനാള്‍ കുര്‍ബ്ബാന,നൊവേന,സന്ദേശം എന്നിവ ഉണ്ടായിരിക്കും.സെപ്റ്റംബര്‍ 13 ന് തിരിതെളിയിക്കല്‍ ശുശ്രൂഷ,സെപ്റ്റംബര്‍ 14ന് ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കുന്നു.സെപ്റ്റംബര്‍ 15ന് മരിച്ചവര്‍ക്കും വേണ്ടിയുള്ള കുര്‍ബ്ബാന സെമിത്തേരി സന്ദര്‍ശനവും എട്ടാമിടവും ഊട്ടുനേര്‍ച്ചയും സെപ്റ്റംബര്‍ 21 ന് ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റെക്ടര്‍ റവ. ഫാ. ഡോ. ജോജോ ആന്റണി തൊടുപറമ്പിലും അസിസ്റ്റന്റ് വികാരി ഫാ. അനൂപ് കോലംകണ്ണിയും അറിയിച്ചു
 
മാപ്രാണം തിരുനാള്‍ പതാക പ്രയാണം അവസാനിച്ചു

ഇരിങ്ങാലക്കുട:  പ്രസിദ്ധമായ മാപ്രാണം കുരിശുമുത്തപ്പന്റെ തിരുന്നാളോടനുബന്ധിച്ചുള്ള തിരുമാള്‍ പതാക പ്രയാണ റാലി മാപ്രാണം ഹോളിക്രോസ് രൂപത തീര്‍ത്ഥാടന കേന്ദ്രത്തില്‍ സമാപിച്ചു.  സെപ്തംബര്‍ 4 ന് തൃശൂര്‍ വികാരിയും റെക്ടറുമായ വെരി. റവ.ഫാ. ജോര്‍ജ്ജ് എടകളത്തൂര്‍ ആശിര്‍വദിച്ചയച്ച തിരുനാള്‍ പതാക ഇരു ചക്രവാഹനങ്ങളുടെയും കാറുകളുടെയും അകമ്പടിയോടെയാണ് മാപ്രാണം ഹോളിക്രോസ് രൂപത തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തി ചേര്‍ന്നത്.  തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ റവ.ഫാ.ഡോ. ജോജോ ആന്റണി തൊടുപറമ്പില്‍ തിരുനാള്‍ പതാക ഏറ്റുവാങ്ങി. കുരിശുമുത്തപ്പനോടുള്ള വിശ്വാസ പ്രഖ്യാപന പതാക പ്രയാണത്തിന് അസിസ്റ്റന്റ് വികാരി റവ.ഫാ. അനൂപ് കോലംകണ്ണി, ട്രസ്റ്റിമാരായ ഡോ. ജോണ്‍സണ്‍ നായങ്കര, ഫ്രാന്‍സിസ് പളളിത്തറ, ജോസഫ് തെങ്ങോലപറമ്പില്‍, തിരുനാള്‍ പബ്ലിസിറ്റി കണ്‍വീനര്‍ ബൈജു കുറ്റിക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മാപ്രാണം വി.കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ സെപ്തംബര്‍ 4 മുതല്‍ 21 വരെ

വിശുദ്ധകുരിശിന്റെ പ്രതിഷ്ഠയുള്ള ഭാരതത്തിലെ ആദ്യത്തെ കത്തോലിക്ക ദേവാലയമാണ് മാപ്രാണം പള്ളി. ആഗോള സഭയില്‍ വിശുദ്ധ കുരുശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനമായ സെപ്തംബര്‍ 14ന് തന്നെയാണ് മാപ്രാണം പള്ളിയിലും ആരംഭം മുതല്‍ ഈ തിരുനാള്‍ ആഘോഷിക്കുന്നത്. വി.കുരിശിന്റെ പ്രതിഷ്ഠയുള്ള  ഭാരതത്തിലെ പ്രഥമ കത്തോലിക്ക ദേവാലയം എന്ന പരിഗണനയിലാണ് കാല്‍വരിയില്‍ നിന്ന് വീണ്ടെടുക്കപ്പെട്ട വി.കുരിശിന്റെ ഒരു തിരുശേഷിപ്പ് 1887 ല്‍ മാപ്രാണം പള്ളിയിലേക്ക് നല്‍കിയത്. 2016ലെ തിരുനാള്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. സെപതംബര്‍ 4 ന് ഞായറാഴ്ച 3.30ന് തൃശ്ശൂര്‍ പരിശുദ്ധവ്യാകുലമാതാവിന്റെ ബസലിക്കയില്‍ നിന്നും ആരംഭിക്കുന്ന തിരുനാള്‍ പതാക പ്രയാണത്തെ വൈകീട്ട് 6.15 ന് പളളിയില്‍ വരവേല്‍ക്കും. സെപ്തംബര്‍ 5ന് രാവിലെ തിരുനാള്‍ കൊടിയേറും, അന്ന മുതല്‍ ഒന്‍പത് ദിവസം നവനാളായിരിക്കും. സെപ്തംബര്‍ 12ന് വൈകീട്ട 7 മണിക്ക പള്‌ലിയുടേയും പന്തലിന്‍രേയും സ്വിച്ച ഓണ്‍ കര്‍മ്മം ഉണ്ടാവും, ജീവിക്കാന്‍ അനുവദിക്കുക എന്ന സന്ദേശവുമായി സി.എല്‍.സി.ഒരുക്കുന്ന പ്രൊലൈഫ് എക്‌സിബിഷന്‍, കാര്‍ണിവല്‍, പോലീസ് എയ്ഡ് പോസ്റ്റ് എന്നിവയുടെ ഉദ്ഘാടനം തൃശ്ശൂര്‍ എം.പി.സി.എന്‍.ജയദേവന്‍, എം.എല്‍.എ.പ്രൊഫ.അരുണന്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ നിമ്യഷിജു എന്നിവര്‍ നിര്‍വ്വഹിക്കും. സെപ്തംബര്‍ 13ന് രാവിലെ 7ന് കൂടുതുറക്കലും,തിരുഹൃദയ പ്രദക്ഷിണവും നടത്തും. സെപ്തംബര്‍ 14 ന് രാവിലെ 10 ന് ആഘോഷമായ പൊന്തിഫിക്കല്‍ തിരുനാള്‍  ദിവ്യബലിക്ക് ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍.പോളീക്കണ്ണൂക്കാടന്‍ നേതൃത്വം നല്‍കും.സെപ്തംബര്‍ 15ന് മരിച്ചവരുടെ ഓര്‍മ്മയാചരണ ശുശ്രൂഷകളും നടക്കും. 21ന് രാവിലെ എട്ടാമിടതിരുനാളിന് ദിവ്യബലിക്കുശേഷം കുരിശുമുത്തപ്പന്റെ നേര്‍ച്ച ഊട്ടോടെ തിരുനാളിന് കൊടിയിറങ്ങുമെന്ന് വികാരിയും റെക്ടറുമായ ഫാ.ഡോ.ജോജോ ആന്റണി തൊടുപറമ്പില്‍, അസി.വികാരി അനൂപ് കോലംകണ്ണി, ട്രസ്റ്റിമാരായ ജോണ്‍സന്‍ നായങ്കര, ഫ്രാന്‍സിസ് പള്ളിത്തറ, ജോസഫ് തെങ്ങോലപറമ്പില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ബൈജുകുറ്റിക്കാടന്‍ എന്നിവര്‍ സംബന്ധിച്ചു.

First
 
Previous
  1 2  
Next
 
Last